Sports
മൈതാനത്തിന്റെ ഏത് കോണിലേക്കും അനായാസം പന്ത് പായിക്കുന്ന അസാധാരണമായ റിഫ്ലെക്സുകൾ, പ്രായത്തെ വെല്ലുന്ന മാച്ച് റീഡിംഗ് മികവ്, ലോകോത്തര ബൗളർമാരുടെ അപ്രമാദിത്തത്തെയും വേഗതയെയും ഭയമില്ലാതെ നേരിടാനുള്ള അസാധാരണമായ ടൈമിംഗ്... ക്രിക്കറ്റ് ലോകം ഇന്ന് വിസ്മയത്തോടെ നോക്കുന്ന 15 വയസുകാരൻ വൈഭവ് സൂര്യവംശിയുടെ പ്രത്യേകതകൾ ഇവയൊക്കെയാണ്.
വെറുമൊരു കൗമാരക്കാരന്റെ കളി കവിഞ്ഞ്, അതിശയിപ്പിക്കുന്ന ബാറ്റിംഗ് കരുത്തുള്ള ഈ "സൂപ്പർ കിഡ്' ഇപ്പോൾ ഇന്ത്യൻ സീനിയർ ട്വന്റി-20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. കേവലം 15 വയസും 71 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവിന് ദേശീയ ടീമിലേക്ക് രാജകീയമായ പ്രവേശനം ലഭിച്ചിരിക്കുന്നത്.
1989-ൽ തന്റെ 16-ാം വയസിൽ സച്ചിൻ സ്ഥാപിച്ച "ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം' എന്ന റിക്കാർഡ് ആണ് ഇതോടെ പഴങ്കഥയായത്. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ നിരയിലാണ് താരം ഇടംപിടിച്ചിരിക്കുന്നത്.
Sports
മുംബൈ: അണ്ടര് 19 ലോകകപ്പ് ഫൈനലില് ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടിയ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി വീരേന്ദര് സെവാഗ്. സൂര്യനെപോലെയാണ് വൈഭവ് ബാറ്റുചെയ്യുന്നതെന്നാണ് സെവാഗ് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
സൂര്യവംശി എന്നാൽ സൂര്യവംശത്തിൽ ജനിച്ചവൻ എന്നാണ് അർത്ഥം. അവൻ സൂര്യനെപ്പോലെയാണ് ബാറ്റ് ചെയ്തത്. ഇംഗ്ലണ്ട് ബോളർമാർ കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിച്ചു. പക്ഷേ സൂര്യനെ ആർക്ക് തടയാനാകും. ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ച് കഴിഞ്ഞു.
ഇത് ഭാവിയുടെ ഒരു സൂചനയാണെന്നും സെവാഗ് കുറിച്ചു. 80 പന്തില് 15 സിക്സും 15 ബൗണ്ടറിയും സഹിതം 175 റണ്സ് നേടിയ വൈഭവിന്റെ പ്രകടനമാണ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായത്.